കൊച്ചി: ഇന്ത്യയിൽ സ്രാവ് പിടിത്തവും വ്യാപാരവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠന സമിതി രൂപീകരിക്കും. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിയെ തുടർന്ന് വിവിധയിനം സ്രാവ്-തിരണ്ടിയിനങ്ങളുടെ മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി എന്നിവയിൽ നിയന്ത്രണമുണ്ട്. ......

കൊച്ചി: ഇന്ത്യയിലെ മുന്‍നിര മെഡിക്കല്‍ ഉപകരണ കമ്പനികളിലൊന്നായ മെറില്‍ സോഫ്റ്റ് ടിഷ്യു സര്‍ജിക്കല്‍ റോബോട്ടിക് സിസ്റ്റമായ മിസോ എന്‍ഡോ 4000 പുറത്തിറക്കി.നൂതന റോബോട്ടിക് സര്‍ജറിയുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ വരവ് അടയാളപ്പെടുത്തുന്നതോടൊപ്പം, ശസ്ത്രക്രിയയുടെ കൃത്യത പുനര്‍നിര്‍വചിക്കുന്നതാണ് ഈ പുതിയ കണ്ടുപിടുത്തം.
ജനറല്‍, ഗൈനക്കോളജി, യൂറോളജി, തൊറാസിക്, കൊളോറെക്ടല്‍, ബാരിയാട്രിക്, ഹെപ്പറ്റോബിലിയറി, ഇഎന്‍ടി, ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍, ഓങ്കോളജി സ്പെഷ്യാലിറ്റികള്‍ എന്നിവയിലുടനീളം നടപടിക്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള വൈവിധ്യമാര്‍ന്നതും ഭാവിക്ക് തയ്യാറായതുമായ ഒരു പ്ലാറ്റ്ഫോമാണ് മിസോ എന്‍ഡോ 4000.
എഐയില്‍ പ്രവര്‍ത്തിക്കുന്ന3ഡി അനാട്ടമിക്കല്‍ മാപ്പിംഗ്, ഒരു ഓപ്പണ്‍ കണ്‍സോള്‍ ഡിസൈന്‍, 5ജിവഴി സാധ്യമാക്കിയ ടെലിസര്‍ജറി കഴിവുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങള്‍. അള്‍ട്രാ ഫാസ്റ്റ് കണക്റ്റിവിറ്റി, അഡ്വാന്‍സ്ഡ് റോബോട്ടിക്സ്, ഇമ്മേഴ്സീവ് ഇമേജിംഗ് എന്നിവയുടെ പിന്തുണയോടെ, ഇന്ത്യയിലെ ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് വിദൂരമായി, തത്സമയം സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ നടത്താന്‍ കഴിയും. ......
കൊച്ചി - തമ്മനം- പുല്ലേപ്പടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തമ്മനം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരവും ധർണ്ണയും സംഘടിപ്പിച്ചു.
തമ്മനം കവലയിൽ നടന്ന പരിപാടി ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
സുൽത്താൻ ബത്തേരി സ്കൂളിൽ 2019 പഠിച്ച് കൊണ്ടിരുന്ന സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് പാമ്പ് കടിയേറ്റ് മതിയായ ചികിത്സ കിട്ടാതെ കുട്ടി മരണപ്പെട്ട സാഹചര്യത്തിൽ സർക്കാറിന്റെ താലൂക്ക് , ജില്ല, ജനറൽ ആശുപത്രികളിൽ പീഡിയാട്രിക് വെന്റിലേറ്റർ അടക്കം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷിതത്വത്തിന് മാർഗ്ഗരേഖ വേണമെന്നും ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഫയൽ ചെയ്ത പൊതു താല്പര്യ ഹർജിയും പാമ്പ് കടിയേറ്റ് കുട്ടി മരിക്കാൻ ഇടയായ സാഹചര്യത്തിൽ കോടതി സ്വമേധയാ എടുത്ത കേസും സംയുക്തമായി വിധി പറയാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് മാറ്റി. ചീഫ് സെക്രെട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ച് സർക്കാർ സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ചിരുന്നു. ഇതിൽ ഹർജി സമർപ്പിച്ച അഡ്വ. ......
കൊച്ചി: ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകുമെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈൻ.......
ചെങ്ങന്നൂർ:വിശ്വകർമ്മ ജയത്തിയോടാനുബന്ധിച്ച് ഭാരതീയ മസ്ദൂർ സംഘ് സംസ്ഥാന വ്യാപകമായി കേരളസർക്കാരിന്റെ തൊഴിലാളി ദ്രോഹ ജന വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന പദയാത്രയുടെ ഭാഗമായി ചെങ്ങന്നൂർ മേഖലയുടെ പഞ്ചായത്ത് തല പദയാത്ര സമാപനം സമ്മേളനം മുളക്കുഴ കാരക്കാട് ജംഗ്ഷനിൽ ബി എം എസ് ജില്ലാ പ്രസിഡൻ്റ് എൻ ദേവദാസ് ഉദ്ഘാടനം നിർവഹിച്ചു, ഇടത് പക്ഷ സർക്കാരിൻ്റെ ഒൻപത് വർഷത്തെ ഭരണത്തിൽ സാധാരണക്കാരൻ്റെ നടുവൊടിക്കുന്ന അവസ്ഥയാണ്, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി, യുവജനത ലഹരി മാഫിയുടെ പിടിയിലായപ്പോൾ ആഭ്യന്തരം നോക്കുകുത്തിയായ അവസ്ഥയാണ് ഇന്നുള്ളത്, മദ്യത്തിൻ്റെയും മയക്ക് മരുന്നിൻ്റെയും ഉപയോഗം കുറക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ തൊഴിലാളി വർഗ്ഗ സർക്കാർ 700 യിൽ അധികം മദ്യഷാപ്പുകൾക്ക് പ്രവർത്തനാനുമതി നൽകി സുലഭമാക്കുന്ന അവസ്ഥയാണുള്ളത് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു,
സർക്കാർ ഈ വിഷയങ്ങളിൽ അടിയന്തര ഇടപെടുലകൾ നടത്താത്ത പക്ഷം
വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ബി.എം എസ് നേതൃത്വം നൽകുമെന്നും അറിയിച്ചു.
ജില്ലാ ജോ. സെക്രട്ടറിമാരായ മധുകരിപ്പാലിൽ, ബി. ......
കുന്നത്തൂർ എക്സൈസ് സർക്കിൾ ഓഫീസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി താലൂക്ക് തല ക്വിസ് മത്സരം 18/09/25 വ്യാഴാഴ്ച ശാസ്താംകോട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കുന്നത്തൂർ താലൂക്കിലെ 16 സ്കൂളുകളിൽ നിന്നായി 32 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ......
പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെഎസ്യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിന് നേരെ പ്രവർത്തകർ കമ്പും കല്ലുമെറിഞ്ഞു.......
തുടർച്ചയായി എട്ടു മാസങ്ങളിൽ വിലക്കയറ്റ തോതിൽ കേരളം നമ്പർ വൺ ആണെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ. കേരളത്തിന്റെ ഓഗസ്റ്റിലെ വിലക്കയറ്റ തോത് 9 ആണെങ്കിൽ രണ്ടാമതുളള കർണാടകയിൽ അത് വെറും 3.8 ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......